Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : A 10-day Rosary Praye

Europe

കൊ​ളോ​ണി​ൽ 10 ദി​വ​സ​ത്തെ ഭ​ക്തി​നി​ർ​ഭ​ര​മാ​യ ജ​പ​മാ​ല പ്രാ​ർഥ​​ന ഒ​ക്ടോ​ബ​ർ ഒ​ന്നു മു​ത​ൽ

കൊ​ളോ​ൺ: പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ വ​ണ​ക്ക​മാ​സ​ത്തോ​ട​നു​ബ​ന്ധി​ച്ച് ജ​ർ​മ​നി​യി​ലെ കൊ​ളോ​ൺ കേ​ന്ദ്രീ​ക​രി​ച്ച് പ​ത്തു​ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ജ​പ​മാ​ല പ്രാ​ർ​ഥ​ന​ക​ൾ​ക്ക് ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് തു​ട​ങ്ങും. ഇ​ൻ​ഡി​ഷെ ഗെ​മൈ​ൻ​ഡെ സീ​റോ മ​ല​ബാ​ർ റീ​ത്തു കൊ​ളോ​ൺ അ​തി​രൂ​പ​ത​യി​ലേ​യും, എ​സ്സ​ൻ, ആ​ഹ​ൻ (Indische Gemeinde Syro-Malabarischer Ritus Köln, Essen, Aachen) എ​ന്നീ രൂ​പ​ത​ക​ളി​ലെ​യും സീ​റോ മ​ല​ബാ​ർ കൂ​ട്ടാ​യ്മ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ഒ​ക്ടോ​ബ​ർ ഒ​ന്നു മു​ത​ൽ ഒ​ക്ടോ​ബ​ർ പ​ത്തു വ​രെ ഭ​ക്തി​സാ​ന്ദ്ര​മാ​യ ജ​പ​മാ​ല പ്രാ​ർ​ത്ഥ​ന​ക​ളും വി​ശു​ദ്ധ കു​ർ​ബാ​ന​യും സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

കൊ​ളോ​ണി​ലെ പ്ര​ധാ​ന​പ്പെ​ട്ട ര​ണ്ടു ദേ​വാ​ല​യ​ങ്ങ​ളാ​യ മ്യൂ​ൾ​ഹെ​യ്‌​മി​ലെ ലീ​ബ്ഫ്രൗ​വ​ൻ​കി​ർ​ഷെ (Liebfrauenkirche), തി​രു​ഹൃ​ദ​യ ദേ​വാ​ല​യം(Herz Jesu Kirche) എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഫാ. ​ഇ​ഗ്നേ​ഷ്യ​സ് ചാ​ലി​ശ്ശേ​രി സി.​എം.​ഐ ആ​ണ് ശു​ശ്രൂ​ഷ​ക​ൾ​ക്ക് മു​ഖ്യ കാ​ർ​മ്മി​ക​ത്വം വ​ഹി​ക്കു​ന്ന​ത്.

ജ​പ​മാ​ല പ്രാ​ർ​ത്ഥ​നാ തീ​യ​തി​ക​ളും സ​മ​യ​ക്ര​മ​വും

സ്ഥ​ലം 1: ലീ​ബ്ഫ്രൗ​വ​ൻ​കി​ർ​ഷെ (Liebfrauenkirche)(വി​ലാ​സം: Regentenstr. 4, 51063 Köln).

ഒ​ക്ടോ​ബ​ർ 01, വ്യാ​ഴം: വൈ​കു​ന്നേ​രം 6 മ​ണി​ക്ക് – ജ​പ​മാ​ല പ്രാ​ർ​ഥ​ന​യു​ടെ തു​ട​ക്കം, വി​ശു​ദ്ധ കു​ർ​ബാ​ന, ജ​പ​മാ​ല സ​മ​ർ​പ്പ​ണം (നേ​തൃ​ത്വം: സെ​ന്റ് ജോ​ർ​ജ് കു​ടും​ബ​ക്കൂ​ട്ടാ​യ്മ, ഡ്യൂ​സ​ൽ​ഡോ​ർ​ഫ്). 02, വെ​ള്ളി: വൈ​കു​ന്നേ​രം 6 മ​ണി​ക്ക് – വി​ശു​ദ്ധ കു​ർ​ബാ​ന, ജ​പ​മാ​ല (നേ​തൃ​ത്വം: സെ​ന്റ് അ​ഗ​സ്റ്റി​ൻ കു​ടും​ബ​ക്കൂ​ട്ടാ​യ്മ, ബോ​ൺ). 03, ശ​നി: വൈ​കു​ന്നേ​രം 5 മ​ണി​ക്ക് – വി​ശു​ദ്ധ കു​ർ​ബാ​ന, ജ​പ​മാ​ല (നേ​തൃ​ത്വം: എ​സ്.​എം.​വൈ.​എം. യു​വ​ജ​ന കൂ​ട്ടാ​യ്മ).

സ്ഥ​ലം: തി​രു​ഹൃ​ദ​യ ദേ​വാ​ല​യം (ഹെ​ർ​സ് യേ​ശു കി​ർ​ഷെ) (വി​ലാ​സം: ഡാ​ൻ​സി​യ​ർ സ്ട്രാ​സെ 53, 51063 കൊ​ളോ​ൺ).

ഒ​ക്ടോ​ബ​ർ 04, ഞാ​യ​ർ: വൈ​കു​ന്നേ​രം 5 മ​ണി​ക്ക് – വി​ശു​ദ്ധ കു​ർ​ബാ​ന, ജ​പ​മാ​ല (നേ​തൃ​ത്വം: വൈ.​എ​ഫ്.​എം. കു​ടും​ബ​കൂ​ട്ടാ​യ്മ,സ​ൺ​ഡേ സ്കൂ​ൾ). 05, തി​ങ്ക​ൾ: വൈ​കു​ന്നേ​രം 6 മ​ണി​ക്ക് – വി​ശു​ദ്ധ കു​ർ​ബാ​ന, ജ​പ​മാ​ല (നേ​തൃ​ത്വം: സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ കു​ടും​ബ​ക്കൂ​ട്ടാ​യ്മ, എ​ർ​ഫ്റ്റ് ക്രൈ​സ് ). 06, ചൊ​വ്വ: വൈ​കു​ന്നേ​രം 6 മ​ണി​ക്ക് – വി​ശു​ദ്ധ കു​ർ​ബാ​ന, ജ​പ​മാ​ല (നേ​തൃ​ത്വം: സെ​ന്‍റ് ചാ​വ​റ കു​ടും​ബ​ക്കൂ​ട്ടാ​യ്മ, കൊ​ളോ​ൺ-​ഹോ​ൾ​വൈ​ഡെ). 07, ബു​ധ​ൻ: വൈ​കു​ന്നേ​രം 6 മ​ണി​ക്ക് – വി​ശു​ദ്ധ കു​ർ​ബാ​ന, ജ​പ​മാ​ല (നേ​തൃ​ത്വം: സെന്‍റ് തോ​മ​സ് കു​ടും​ബ​ക്കൂ​ട്ടാ​യ്മ, കൊ​ളോ​ൺ). 08, വ്യാ​ഴം: വൈ​കു​ന്നേ​രം 6 മ​ണി​ക്ക് – വി​ശു​ദ്ധ കു​ർ​ബാ​ന, ജ​പ​മാ​ല (നേ​തൃ​ത്വം: സെ​ന്റ് പോ​ൾ പ്രാ​ർ​ത്ഥ​ന കൂ​ട്ടാ​യ്മ, ലെ​വ​ർ​കൂ​സ​ൻ). 09, വെ​ള്ളി: വൈ​കു​ന്നേ​രം 6 മ​ണി​ക്ക് – വി​ശു​ദ്ധ കു​ർ​ബാ​ന, ജ​പ​മാ​ല (നേ​തൃ​ത്വം: സെ​ന്റ് ആ​ന്റ​ണി പ്രാ​ർ​ഥന കൂ​ട്ടാ​യ്മ, പോ​ർ​ട്സ്).

ഒ​ക്ടോ​ബ​ർ 10, ശ​നി: വൈ​കു​ന്നേ​രം 4 മ​ണി​ക്ക് വി​ശു​ദ്ധ കു​ർ​ബാ​ന, ജ​പ​മാ​ല സ​മാ​പ​നം, വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ തി​രു​നാ​ൾ ആ​ച​ര​ണ​ത്തോ​ടു​കൂ​ടി പ​ത്തു​ദി​വ​സ​ത്തെ ജ​പ​മാ​ല​യ​ജ്ഞ​ത്തി​ന് സ​മാ​പ​ന​മാ​വും (നേ​തൃ​ത്വം: ഗാ​യ​ക​സം​ഘം).

Latest News

Corehub Up